Tuesday, July 27, 2010

Pookkalam




Friday, July 9, 2010

Pictures

http://www.facebook.com/profile.php?id=1631961141&v=photos#!/album.php?aid=51025&id=1631961141

എന്‍റെ (പാഴ്) ചിന്തകള്‍


പറയുന്നതിനെക്കാള്‍ നല്ലതാണു പറയാതെ ഇരിക്കുന്നത്. എന്ത് കൊണ്ടെന്നാല്‍, പറയാനുള്ളതിനെ കുറിച്ച് നമുക്ക് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുവാന്‍ കഴിയും. ചിന്തയിലൂടെ അതിനെ തലോലിക്കുവാനും വളര്‍ത്തുവാനും കഴിയും.

‘ചാക്കോ മാഷ്’ പറയുന്നതുപോലെ ലോകത്തിന്‍റെ സ്പന്ദനം കണക്കില്‍ അല്ല, മനുഷ്യന്‍റെ ചിന്തയിലാണ്. ചിന്തിക്കുന്നവനെ വാചാലനാകാന്‍ കഴിയു. അതിലൂടെ മാത്രമേ എന്തെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയു. എന്തിനധികം പറയുന്നു ചിന്തിക്കുവാനുള്ള കഴിവില്ലെങ്കില്‍ കവിതയോ കഥയോ

എന്തെങ്കിലും ഉണ്ടാക്കുവാന്‍ കഴിയുമോ ?

അത് പറഞ്ഞപ്പോള്‍ ആണ് സാഹിത്യകാരന്‍ ‘ചവറ സുകു’ വിന്‍റെ കൃതികളെ കുറിച്ച് ഓര്‍മ വരുന്നത്. സുകു എഴുത്ത് തുടങ്ങിയത് അയാള്‍ ജയിലില്‍ ആയതിനു

ശേഷം ആണ്. ജയിലില്‍ ആയപ്പോള്‍ മാത്രമാണ് അയാള്‍ക്ക് ചിന്തിക്കാന്‍ സമയം

ഉണ്ടായതു. അതുവരെ മോഷണവും പീഡനവും ആയി ചിന്തിക്കാന്‍ പോലും

സമയമില്ലാത്ത ഒരു കാലമായിരുന്നു സുകുവിന്റെത്. ഒരു പക്ഷെ ചിന്തിക്കാതെ

പ്രവര്‍ത്തിച്ചത് കൊണ്ടാകാം ജയിലില്‍ ആയതും. പക്ഷെ അതിലൂടെ അയാള്‍ ലോകം

അറിയപെടുന്ന ഒരു എഴുത്തുകാരനായി.

‘ജനിക്കാനായി വേണം പത്തു മാസം, മരിക്കാനോ വേണ്ട പത്തു നിമിഷം'

എന്ന ഒറ്റ വരി മാത്രം മതി അയാളുടെ പ്രതിഭയെ തിരിച്ചറിയാന്‍.

ഇങ്ങനെ സ്വന്തം കഴിവിനെ തിരിച്ചറിയാതെ ഒരു പക്ഷെ തിരിച്ചറിഞ്ഞിട്ടും അത്

പ്രകടിപ്പിക്കാനാകാതെ, അല്ലെങ്കില്‍ അത് ചൂണ്ടികാണിക്കാന്‍ ഒരാളില്ലാതെ ethrayo

മനുഷ്യര്‍ ജനിക്കുന്നു, ജീവിക്കുന്നു പിന്നെ മരിക്കുന്നു. മഹാകവി ‘വളവില്‍ കുഞ്ഞു’ പാടിയത് പോലെ;

‘അറിയുന്നില്ലാരുമേ നിന്നാത്മ ഗദ്ഗദം……

അറിയുകില്ലോരിക്കലും നിന്നാത്മ നൊമ്പരം’.

ഇതില്‍ നിന്നെല്ലാം ഒരു കാര്യം ഉറപ്പാണ്‌; ഈ ലോകത്ത് പ്രശസ്തരായവരെക്കാള്‍ എത്രയോ അധികമാണ് കഴിവുണ്ടായിട്ടും

പ്രശസ്തരകാതെ പോയവര്‍. കഴിവുണ്ടായിട്ടു മാത്രം കാര്യം ഇല്ല. ഇതിനാണ് ‘വിധി’ , ‘തലയിലെഴുത്ത്’ എന്നൊക്കെ പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ‘കാവ്യ രത്നം’ പുരസ്കാരം നേടിയ മഹാകവി പി.കെ.ഷിജു മോന്‍

ഒരു സ്വര്‍ണ കടയിലെ തൊഴിലാളി ആയിരുന്നു . അയാളുടെ കടയില്‍ സ്വര്‍ണം വാങ്ങാന്‍ വന്ന സാംസ്കാരിക മന്ത്രി ‘കുറുന്തോട്ടി രാജു’ യാതൃശ്ചികമായി ഷിജു എഴുതിയ വരികള്‍ കാണുകയും പ്രജോദനം നല്‍കി

ഒടുവില്‍ പുരസ്കാരം വരെ വാങ്ങി കൊടുത്തു. നോക്കൂ എത്ര പെട്ടന്നായിരുന്നു

അയാളുടെ വളര്‍ച്ച. പക്ഷെ അയാളെ കണ്ടെത്താന്‍ ഒരു ‘കുറുന്തോട്ടി’ ഉണ്ടായിരുന്നു

അതിലപ്പുറം ഷിജുവിന്റെ കഴിവും. ‘സ്വര്‍ണം’ എന്ന കവിതയിലെ

‘കുഞ്ഞിനുംഇഷ്ട്ടം …

അമ്മയ്ക്കിഷ്ട്ടം…

വൈകിയ രാവില്‍ അമ്മുമ്മയ്ക്കും …’

എന്ന കവിത തന്നെ എത്ര മനോഹരം ആണ്.

ചിന്തകള്‍ തന്നെ പല തരത്തില്‍ ഉണ്ട്. ആകുല ചിന്ത, വ്യാകുല ചിന്ത, ആത്മ ചിന്ത, അധര്‍മ ചിന്ത, ആഹാര ചിന്ത, വാഹന ചിന്ത, പര്പിട ചിന്ത, കമ്പോള ചിന്ത തുടങ്ങി അശ്ലീല ചിന്തകള്‍ വരെ. പ്രശസ്ത ഗ്രന്ഥ കര്‍ത്താവ്‌ ‘പഴതോട് വാസു’വിന്‍റെ

‘മരിക്കാത്ത ചിന്തകള്‍’ എന്ന ഗ്രന്ഥത്തില്‍ മനുഷ്യന്‍റെ മുന്നൂറ്റി പതിമൂന്നില്‍ പരം

ചിന്തകളെ പറ്റി പറയുന്നുണ്ട്.

ശ്രീ ‘പടയണി പദ്മനാഭന്റെ' ‘ചിന്തിയ ചിന്തകള്‍’ എന്ന കവിതയിലെ ഏതാനും വരികള്‍ പാടി കൊണ്ട് ഇന്നത്തെ പാഴ് ചിന്തകള്‍ക്ക് വിരാമം ഇടാം.

ചിന്തിച്ചു ചിന്തിച്ചു ചിന്തയെ ചിന്തിച്ചു

ചിന്തകളൊക്കെയും ചിന്തിയ ചിന്തയായി

ചിന്തിച്ചു നില്‍ക്കുന്ന ചിന്തതന്‍ നേരത്ത്

ചിന്തകള്‍വന്നെന്‍റെ ചിന്തയെ ചൊടിപ്പിച്ചു

ചിന്തിക്കുമെങ്കിലും ചില നിമിഷങ്ങളില്‍

ചിന്തകള്‍ കൊണ്ട് ഞാന്‍ ഭ്രാന്തനായീടുന്നു

ഭ്രാന്തമാം ചിന്തകള്‍ ചിന്തിച്ചു നിന്നെന്നെ

പുറകില്‍ നിന്നാരോ വിളിച്ചുനര്തീടുന്നു

ചിന്തകള്‍ വിട്ടു ഞാന്‍ പുറകോട്ടു നോക്കുമ്പോള്‍

പിന്നിലാം പ്രാണനെടുക്കുവാന്‍ വാഹനം

ചിന്തിച്ചു നില്കുവാന്‍ നേരമില്ലായ്കയെന്‍

പ്രാണനെ വിട്ടൊരു ചിന്തയുമില്ലിനി

ചാടിയെന്‍ പ്രാണനും ഞാനും ഒരുമിച്ചു

ആത്മാവിന്‍ രോദനം കേള്‍ക്കുവാനകാതെ

ആരരിയുന്നുവെന്‍ ചിന്തിയ ചിന്തകള്‍

നേരവും കാലവും ഇല്ലാത്ത ചിന്തകള്‍

Sunday, May 2, 2010

Friday, April 16, 2010

Success

It is not the critic who counts, not the man who points out how the strong man stumbled,
or where the doer of deeds could have done better.
The credit belongs to the man who is actually in the arena,
whose face is marred by dust and sweat and blood, who strives valiantly,
who errs and comes short again and again, who knows the great enthusiasms,
the great devotions, and spends himself in a worthy cause,
who at best knows achievement and who at the worst if he fails at least fails
while daring greatly so that his place shall never be with those cold and
timid souls who know neither victory nor defeat.